പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

മധുമല കുടിവെള്ള പദ്ധതി

മലയോര മേഖലയിലെ 4 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ സംസ്ഥാന സര്‍ക്കാര്‍ LIC സഹായത്തോടെ നിര്‍മിച്ചതാണ് മധുമല കുടിവെള്ള പദ്ധതി. എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത രീതിയിലേക്ക് ഇന്നും പദ്ധതി മാറിയില്ലെങ്കിലും പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് ഇതൊരു ആശ്വാസമാണ്.

വാഴക്കുന്ന് കുടിവെള്ള പദ്ധതി

വാഴക്കുന്ന് കുടിവെള്ള പദ്ധതി പള്ളിശ്ശേരിയിലെ പ്രധാന ശുദ്ധജല പദ്ധതിയാണ്.1998ല്‍ ജില്ലാപഞ്ചായത്ത്‌ സഹായത്തോടെയാണ് പദ്ധതി നിര്‍മ്മിച്ചത്. വാഴക്കുന്നിലെ 30 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി പദ്ധതിയെയാണ് ആശ്രയിക്കുന്നത്.