പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

റീഡിംഗ് കോര്‍ണര്‍

'എന്റെ പള്ളിശ്ശേരി' കൂട്ടായ്‌മയുടെ പ്രഥമ സംരംഭം എന്ന നിലക്കാണ് റീഡിംഗ് കോർണർ എന്ന ആശയം ഉയർന്ന് വന്നത്. പള്ളിശ്ശേരിയുടെ വിരിമാറിലേറ്റ മുറിവുണക്കാതെ ഒരു ഐക്യം സാധ്യമല്ലെന്ന തിരിച്ചറിവായിരുന്നു അതിന്റെ കാരണം. 2018 നവംബർ 16 ന് ക്ലബ്ബിൽ വെച്ച് ആലോചന യോഗം ചേർന്നു. KV സുലൈമാന്റെ നേതൃത്വത്തിൽ നഈം, ചേരുങ്ങൽ ഇണ്ണിമാൻ എന്നിവർ ഉൾപ്പെട്ട പ്രൊജക്റ്റ് ‌കമ്മിറ്റി ഉണ്ടാക്കി. പിരിവിന്റെ ചുമതല പൂക്കോടൻ കുഞ്ഞാപ്പുട്ടി, VK അസീസ് എന്നിവർക്ക് നൽകി. മാനീരി സുകു നൽകിയ സംഭാവന സ്വീകരിച്ച് ഫണ്ട് ശേഖരണം ഉത്ഘാടനം ചെയ്തു. നവംബർ 23 ന് KV സുലൈമാൻ എസ്റ്റിമേറ്റ് തയ്യാറാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. നഈം തയ്യാറാക്കിയ പ്ലാൻ വെച്ച് നിർമ്മാണ പ്രവർത്തികൾ ഡിസംബർ 14 ന് തുടങ്ങി. മാർച്ച് ആദ്യ വാരത്തോടെ എല്ലാ പണികളും പൂർത്തിയായി. മാർച്ച് അവസാനത്തോടെ വൈദ്യുതി ലഭിക്കുകയും CCTV കേമറ വെക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം രൂപ ചെലവ് വന്നു. നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലും വിവിധ ആളുകൾ ശ്രമദാനമായി പല ജോലികളും ചെയ്തു.

05-04-2019 ന് ഉമർ ബാഖവി ഉസ്താദ് നാട മുറിച്ച് റീഡിംഗ് കോർണർ നാടിന് സമർപ്പിച്ചു. വൻ ജനാവലി പങ്കെടുത്ത സമ്മേളനത്തിൽ പ്രശസ്ത ട്രെയിനർ ശിഹാബ് പൂക്കോട്ടൂർ മുഖ്യാതിഥിയും ഗിരീഷ് മരങ്ങേലത്ത് മുഖ്യ പ്രഭാഷകനും ആയിരുന്നു. KV സുലൈമാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ VKS സിറാജ് അധ്യക്ഷത വഹിക്കുകയും ഉമർ ബാഖവി ഉത്‌ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പള്ളിശ്ശേരിയുടെ അഭിമാനമായി മാറിയ ഈ സൗധം നാടിൻറെ ഐക്യത്തിന്റെ കാവലാളായി അങ്ങാടിയുടെ മധ്യത്തിൽ തലയുയർത്തി നിൽക്കുന്നു.