പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ജനപ്രതിനിധികള്‍

1962 ലാണ് കാളികാവ് പഞ്ചായത്ത് നിലവില്‍ വന്നത്. എന്നാല്‍ സ്പെഷ്യല്‍ ഓഫീസര്‍ക്കായിരുന്നു അന്ന് ഭരണ ചുമതല.1964 ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യ ഭരണ സമിതിയില്‍ സ: കുഞ്ഞാലിയായിരുന്നു പ്രസിഡന്റ്. കെ ടി അലവി കുട്ടിയായിരുന്നു വൈസ് പ്രസിഡന്റ്. പ്രഥമ ഭരണ സമിതിയിലേക്ക് പള്ളിശ്ശേരിയിൽ നിന്നും തെരഞ്ഞെടുത്തത് പൊറ്റയില്‍ അഹമദ് ഹജിയെയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പള്ളിശ്ശേരിയെ പ്രതിനിധീകരിച്ചത് അടക്കാകുണ്ടിലെ എ പി ബാപ്പു ഹാജിയായിരുന്നു. പിന്നീട് 1979ലും 1987ലും അഞ്ചച്ചവടിയിലെ കെ കുഞ്ഞാപ്പ ഹാജി ജനപ്രതിനിധിയായി.1995ല്‍ പറച്ചിക്കോടന്‍ ആയിഷയും (മാളു ) 2000 മുതല്‍ 2010 വരെ രണ്ട് തവണ കെ കെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാനും 2010 മുതല്‍ 2015 വരെ കുട്ടശ്ശേരി മുനീറയും 2016 മുതല്‍ പൊട്ടേങ്ങല്‍ ഹാരിസും ജനപ്രതിനിധികളായി. 2020 മുതൽ പാമ്പുകടിയന്‍ ലൈലയാണ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്.



പാമ്പുകടിയന്‍ ലൈല

വാര്‍ഡ്‌ മെമ്പര്‍ (2020-)






പൊട്ടേങ്ങല്‍ ഹാരിസ്

വാര്‍ഡ്‌ മെമ്പര്‍ (2015-2020)

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ





കുട്ടശ്ശേരി മുനീറ

വാര്‍ഡ്‌ മെമ്പര്‍ (2010-2015)






കെ.കെ കുഞ്ഞാന്‍

വാര്‍ഡ്‌ മെമ്പര്‍ (2000-2010)

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്




പറച്ചിക്കോടന്‍ ആയിഷ

വാര്‍ഡ്‌ മെമ്പര്‍ (1995-2000)






കെ കുഞ്ഞാപ്പ ഹാജി

വാര്‍ഡ്‌ മെമ്പര്‍ (1985-1995)






എ.പി ബാപ്പു ഹാജി

വാര്‍ഡ്‌ മെമ്പര്‍ (1979-1985)






പൊറ്റയിൽ അഹമ്മദ് ഹാജി

വാര്‍ഡ്‌ മെമ്പര്‍ (1964-1975)