പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഡോ: സദഖത്തുള്ള ഉനൈസ്

പൾമനോളജി സ്പെഷ്യലിസ്റ്റ്


പള്ളിശ്ശേരിയില്‍ നിന്ന് ആദ്യമായി എംബിബിസ് ബിരുദം നേടി നാടിൻറെ അഭിമാനമായ പള്ളിശ്ശേരിയുടെ ആദ്യ ഡോക്ടർ. തികച്ചും സാധാരണ കുടുംബത്തില്‍ ജനിച്ചു വളർന്ന് സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് ഉന്നത വിജയം നേടി പ്രതിഭാശാലി. ചോലശ്ശേരി അബൂബക്കര്‍ മുസ്ലിയാരുടെയും സുബൈദയുടെയും മകനാണ് സദഖത്തുള്ള ഉനൈസ്. ക്രിക്കറ്റും ഫുട്ബോളും ഉനൈസിന്റെ ഇഷ്ടവിനോദങ്ങളാണ്. വാണിയമ്പലം ഗവ: ഹൈസ്കൂള്‍, മഞ്ചേരി HMYHSS എന്നിവടങ്ങളില്‍ നിന്നും പ്ലസ് ടു വരെ പഠിച്ചു തുടര്‍ന്ന് ആലപ്പുഴ ഗവ: ഗവണ്മെന്റ് ടി ടി മെഡിക്കല്‍കോളേജില്‍ നിന്നും MBBS കരസ്ഥമാക്കി. തൃശൂര്‍ മെഡിക്കല്‍കോളേജിൽ നിന്നും എം ഡി പഠനവും പൂർത്തിയാക്കി. ഇപ്പോൾ പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജിൽ പൾമനോളജിസ്റ്റ് സ്പെഷ്യലിസ്റ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. വണ്ടൂര്‍ ചെട്ടിയാറമല്‍ സ്വദേശിനി ഡോ: ഹുസ്നയാണ്‌ ഭാര്യ.

ഡോ: മുഹ്സിന്‍

MS (ജനറല്‍ സര്‍ജറി) Doing


MBBS ബിരുദം നേടി ഡോക്ടറായ പള്ളിശ്ശേരി GLP സ്‌കൂളിന്റെ ആദ്യത്തെ പൂർവ്വ വിദ്യാർത്ഥിയാണ് മുഹ്‌സിൻ. പള്ളിശ്ശേരി ഗവ: എല്‍ പി സ്കൂളില്‍ നാലാം തരം വരെ പഠിച്ച മുഹസിന്‍ അഞ്ചാം തരം മുതല്‍ പ്ലസ്‌ ടു വരെ കരുവാരകുണ്ട് ദാറുന്നജാത്തിലും പഠിച്ചു. വാരിയംകുണ്ടില്‍ മുഹമ്മദാലിയുടെയും ആയിഷയുടെയും മകനായ മുഹ്‌സിൻ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്നാണ് MBBS പഠനം പൂര്‍ത്തിയാക്കിയത്. 2017 ൽ ഹൌസ് സർജൻസി കഴിഞ്ഞ ശേഷം കൊരമ്പയില്‍ ഹോസ്പിറ്റലില്‍ ഒന്നര വർഷത്തോളം പ്രാക്ടീസ് ചെയ്തു. അതേ വർഷം തന്നെ MES മെഡിക്കൽ കോളേജിൽ MBBS ന് പഠിച്ച് കൊണ്ടിരിക്കുന്ന മുഹഷിറയുമായുള്ള വിവാഹം നടന്നു. പിന്നീട് പിജി എൻട്രൻസ് പഠനാർത്ഥം കോഴിക്കോട്ടേക്ക് മാറി. എൻട്രൻസ് കഴിഞ്ഞ ഉടൻ കാളികാവ് CHC യിൽ അസ്സിസ്റ്റന്റ് സർജിയോ ആയി ജോയിൻ ചെയ്തു. PG ക്ക് ജോയിൻ ചെയ്യും മുമ്പ് സ്വന്തം നാട്ടിൽ 4 മാസത്തോളം ജോലി ചെയ്യാൻ അവസരം ലഭിച്ചത് വളരെ അഭിമാനം തോന്നിയ ഒരു അനുഭവമാണെന്നാണ് മുഹ്സിൻ പറയുന്നത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ MS ജനറൽ സർജറിൽ അഡ്‌മിഷൻ ലഭിച്ചതോടെ ഒരിടവേളക്ക് ശേഷം വീണ്ടും പഠന രംഗത്തേക്ക് മാറി. ഇപ്പോൾ MS അവസാന വർഷ വിദ്യാർത്ഥിയായ മുഹ്‌സിൻ ഈ വർഷം നടന്ന ആൾ കേരള കേസ് പ്രസന്റേഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. അവസാന വർഷ വിദ്യാർഥികൾ മാത്രം പങ്കെടുത്ത മത്സരത്തിലെ ഏക രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു മുഹ്സിന്‍.

ഡോ: ജയഫറലി

കോളേജ് ലക്ചര്‍


വെന്തോടൻപടി സ്വദേശി ആലിച്ചെത്ത് ശംസുദ്ധീൻ - ഫാത്തിമ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത ഏക ആൺ തരി. പ്രാഥമിക വിദ്യഭ്യാസം ഗവർമെൻ്റ് മാപ്പിള യു.പി സ്കൂൾ അഞ്ചച്ചവിടി, ഹൈസ്കൂൾ പഠനം പുല്ലങ്കോട് ഗവർമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ. എസ്.എസ്.എൽ.സി തേർഡ് ക്ലാസിൽ വിജയിച്ച് പ്രൈവറ്റ് സ്കീമിൽ രണ്ടാം ക്ലാസോടെ പ്ലസ്ടു ഹ്യുമാനിറ്റീസ്. 2003 - 2006 കാലയളവിൽ മമ്പാട് കോളേജിൽ ബി.എ ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കുമ്പോൾ എൻ.സി.സി സർട്ടിഫിക്കറ്റ് നേടിയിരുന്നു. പിന്നീട് സിയാസ് കോളേജ് വാഴയൂരിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എം.എ.ഇസ്ലാമിക് സ്റ്റഡീസ് (യൂണിവേഴ്സിറ്റി ഒന്നാം റാങ്കിൽ) പാസ്സായി. പഠന ഘട്ടത്തിൽ തന്നെ യു.ജി.സി നെറ്റും ഫെലോഷിപ്പോടെ ഡൽഹിയിൽ ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് 'കേരള മുസ്ലിം മത - രാഷട്രീയ സംഘാടന'ത്തെ കുറിച്ച് പ്രൊഫസർ സയ്യിദ് ശാഹിദലിയുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കി. 2013 മുതൽ ജാമിയ മില്ലിയ, മലപ്പുറം ഗവർമെൻറ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. മമ്പാട് എം.ഇ.എസ് കോളേജിൽ 2017 മുതൽ അധ്യാപക, ഗവേഷണ പ്രവർത്തനങ്ങളിൽ സജീവം. നിരവധി അന്തർദേശീയ കോൺഫ്രൻസുകളിലും സെമിനാറുകളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. സിജി കാലിക്കറ്റ് മൈൻ്റ് ട്രൈനറും, കരിയർമെൻററുമായി പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും സ്റ്റേറ്റ് ഫാക്കൽറ്റിയുമാണ്. ഡിപ്ലോമ ഇൻ പാരൻ്റിംഗ്, ബേസിക് കൗസിലിംഗ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ചരിത്രാന്വേഷണവും മോട്ടിവേഷനുമായി എഴുത്ത് മേഖലയിൽ സജീവം.

തലാല്‍ മദാരി

BTech (നേവൽ ആർക്കിടെക്ച്ചർ & ഷിപ്പ് ബില്‍ഡിംഗ്‌)


കുസാറ്റില്‍ നിന്ന് ബിരുദം നേടിയ പള്ളിശ്ശേരിയില്‍ നിന്നുള്ള ആദ്യത്തെ എഞ്ചിനീയറാണ് തലാല്‍. മദാരി മുഹമ്മദലിയുടെയും നിഷാത്തിന്റെയും മകനായ തലാല്‍ വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്‌കൂളിലാണ് തലാൽ പത്താം തരം വരെ പഠിച്ചത്. മമ്പാട് MES ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് പ്ലസ്‌ടു പഠനം പൂർത്തിയാക്കി. 2015 ൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യിൽ നിന്ന് നേവൽ ആർക്കിടെക്ച്ചർ & ഷിപ്പ് ബിൽഡിംഗിൽ BTech ബിരുദം നേടി. ശേഷം കൊച്ചിൻ ഷിപ്‌യാർഡ്, മാസഗോൺ ഡോക്ക് മുബൈ, നഖിലാത്ത് ഡാമെൻ ഷിപ്‌യാർഡ് (ഖത്തർ) എന്നിവിടങ്ങളിൽ ട്രെയിനി ആയി ചിലി ചെയ്തു. നിലവിൽ നിപ്പോൺ കൈജി ക്യോകൈ എന്ന ജപ്പാൻ കമ്പനിയുടെ മുംബൈ ഓഫീസിൽ ഷിപ്പ് സർവേയർ & ഓഡിറ്റർ ആയി ജോലി ചെയ്തു വരുന്നു.

ഷാഹിദ് കരിപ്പായി

MTech (IIT Madras)

കരിപ്പായി ഷംസുദ്ധീന്റെയും ഇ.പി ബുഷ്റയുടെയും മൂത്ത മകനായ മുഹമ്മദ് ഷാഹിദ് പള്ളിശ്ശേരിയിൽ നിന്നുള്ള ഏക IIT പഠിതാവാണ്‌. SSLC വരെ വണ്ടൂർ യൂണിറ്റി സ്‌കൂളിലായിരുന്നു പഠനം. 2009 ൽ SSLC കഴിഞ്ഞതിന് ശേഷം 2011 ൽ മമ്പാട് MES ൽ നിന്ന് പ്ലസ്ടു പാസായി. പാലാ ബ്രില്ല്യന്റ് കോച്ചിങ് സെന്ററിലെ പരിശീലനത്തിലൂടെയാണ് മദ്രാസ് IIT യിൽ പ്രവേശനം ലഭിക്കുന്നത്. മദ്രാസ് IIT യിൽ നിന്ന് എൻജിനീയറിങ് ഡിസൈനിൽ BTech ഉം MTech ഉം നേടി. 2017 മുതൽ ബാംഗ്ളൂരിൽ ഹസുറ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരുന്നു.

അഫ്ത്താബ്

ഇന്ത്യന്‍ മിലിട്ടറി


പള്ളിശ്ശേരി ബാലവാടിപ്പടിയിലെ തണ്ടുപാറക്കല്‍ അബ്ദുല്‍ ഷരീഫിന്‍റെയും മൈമൂനയുടെയും മകനാണ് അഫ്ത്താബ്. പള്ളിശ്ശേരി GLPS ലും അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമായിരുന്നു പഠനം. കായിക രംഗത്ത് അഫ്ത്താബിനുണ്ടായിരുന്ന അഭിരുചി മനസ്സിലാക്കിയ സ്കൂളിലെ കായിക അദ്ധ്യാപകന്‍ നാസര്‍ ഹാന്‍ഡ്‌ ബോളില്‍ മികച്ച പരിശീലനം നല്‍കി. പത്താം തരത്തില്‍ എത്തിയതോടെ ജില്ലാ ഹാന്‍ഡ്‌ ബോള്‍ ടീമില്‍ ഇടം നേടുകയും ജില്ലക്ക് വേണ്ടി സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. പ്ലസ് 2 പഠനത്തിനായി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിലാണ് ചേര്‍ന്നത്.‌ ഇവിടെ നിന്നും സംസ്ഥാന ടീമില്‍ ഇടം നേടി. അതോടെ 2009ല്‍ ഡല്‍ഹിയില്‍ നടന്ന 55മത് സ്കൂള്‍ ഗയിംസില്‍ പങ്കെടുത്തു. ഇതേ വര്‍ഷം ചെന്നൈയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ടീമിന്‍റെ ഓപ്പന്‍ സെലക്ഷന്‍ കരസ്ഥമാക്കി. ഹരിയാനയില്‍ നടന്ന 56മത് സ്കൂള്‍ ഗെയിംസില്‍ കേരള ടീമിന്‍റെ ഗോള്‍ വലക്കാത്തത് അഫ്ത്താബായിരുന്നു. പ്ലസ്‌ ടു വിന് ശേഷം വയനാട്ടില്‍ നടന്ന സീനിയര്‍ ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍സിപ്പില്‍ പങ്കെടുത്ത് മികച്ച കീപ്പറായി അംഗീകാരം നേടുകയും ചെയ്തു. ഡിഗ്രി പഠനവും പയ്യന്നൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ തന്നെയായിരുന്നു. ബി എ ഹിസ്റ്ററിയാണ് പഠിച്ചത്. 2011 ല്‍ കണ്ണൂര്‍ യുനിവേഴ്സിറ്റിക്ക് വേണ്ടി ആന്‍ഡ്രയില്‍ നടന്ന ഇന്‍റെര്‍ യുനിവേഴ്സിറ്റി മത്സരത്തിലും 2012 ല്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ബീച്ച് ഹാന്‍ഡ്‌ ബോള്‍ മത്സരത്തിലും അതെ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സീനിയര്‍ ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ടീമുകളെ നയിച്ച്‌ വിജയം വരിച്ചു മികച്ച ഗോള്‍ കീപ്പറെന്ന അംഗീകാരം നേടുകയും ചെയ്തു. 2012ല്‍ തന്നെ ഈറോഡ് വെച്ച് നടന്ന 33മത് സൗത്ത് സോണ്‍ നാഷണല്‍ ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിലും മദ്ധ്യപ്രദേശില്‍ നടന്ന 35മത് ഇന്‍ഡോര്‍ ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും മലപ്പുറം ചേളാരിയില്‍ നടന്ന സീനിയര്‍ സ്റ്റേറ്റ് ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ടീമിനെ നയിച്ചത് അഫ്ത്താബായിരുന്നു. 2012ല്‍ കല്‍ക്കത്തയില്‍ വെച്ച്ന ടന്ന 41 മത് സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി കളിച്ചതിന് ശേഷമാണ് അഫ്ത്താബ് ഇന്ത്യന്‍ ആര്‍മിയില്‍ എത്തുന്നത്. തുടര്‍ന്ന് 2013 ല്‍ ബിലായ് ചത്തീസ്ഗ്രയില്‍ നടന്ന ഇന്റര്‍ സോണ്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണ്ണാടക ടീമിന് വേണ്ടി കളിച്ചു. 2015ല്‍ ചത്തീസ്ഗണ്ടില്‍ നടന്ന 43മത് സീനിയര്‍ നാഷണല്‍ മത്സരത്തിലും കര്‍ണാടക ടീമിന്‍റെ ഗോള്‍ വല കാത്തു. 2015ല്‍ ആന്‍ഡ്രയില്‍ വെച്ച്നടന്ന 29 മത് ഫെഡ്റേഷന്‍ ഹാന്‍ഡ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിലും കര്‍ണാടക ടീമിന്‍റെ ഗോള്‍ വലയം കാത്തത് അഫ്ത്താബായിരുന്നു. കര്‍ണാടകത്തിലെ ബാംഗ്ലൂരില്‍ ഇന്ത്യന്‍ ആര്‍മിയുടെ എം ഇ ജി (MADRASS ENGINEERING GROUP) വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

നസ്രുദ്ധീന്‍ കെ.കെ

MPT (Sports)


പള്ളിശ്ശേരിയില്‍ നിന്ന് സംസ്ഥാന തലത്തില്‍ കളിക്കാന്‍ അവസരം ലഭിച്ച ഫുട്ബാൾ പ്ലയറായ മുത്തുട്ടി എന്ന നസ്‌റുദ്ധീൻ കോഴിക്കോടന്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്‍റെയും റഹ്യാനത്തിന്‍റെയും മകനാണ്. പള്ളിശ്ശേരി ഗവ: എല്‍ പി സ്കൂളിലും അഞ്ചച്ചവടി ഗവ: ഹൈസ്കൂളിലും അടക്കാകുണ്ട് ക്രസന്റ് ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ നസ്‌റുദ്ധീന്‍റെ കാല്‍ പന്ത് കളിയോടുള്ള താല്‍പ്പര്യം കണ്ടറിഞ്ഞതും അവസരങ്ങള്‍ സമ്മാനിച്ചതും ക്രസന്റ് ഹൈസ്കൂളിലെ കായിക അദ്ധ്യാപകന്‍ അബ്ദുൽ നാസറാണ്. പ്ലസ്ടു പഠനത്തിനായി സ്പോര്‍ട്സ് കൌണ്‍സില്‍ സഹായത്തോടെ മുന്നാര്‍ ജി വി എച്ച് സ്കൂളില്‍ അവസരം ലഭിച്ചത് നസ്‌റുവിന്‍റെ ജീവിതത്തിന് തന്നെ വഴിത്തിരിവായി‌. ആ സമയത്ത് ജില്ലാ ടീമിലും സംസ്ഥാന ജൂനിയര്‍ ടീമിലും ഇടം നേടാനായി. 2009 ല്‍ സംസ്ഥാന തല സബ് ജൂനിയര്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലക്ക് വേണ്ടി കളിച്ച നസ്‌റുദ്ധീൻ 2010 ലും 2011 ലും ഇടുക്കിക്ക് വേണ്ടിയും സംസ്ഥാന തലത്തിൽ കളിച്ചു. 2012 ൽ ഒറീസയില്‍ വെച്ച് നടന്ന ദേശീയ ജൂനിയര്‍ ടൂര്‍ണമെന്റിൽ കളിക്കാനുള്ള അവസരവും ഈ കായിക താരത്തെ തേടിയെത്തി. 2014 ൽ കർണാടക സംസ്ഥാന ജൂനിയർ ടൂർണമെന്റിൽ മംഗലാപുരത്തിന് വേണ്ടി കളിച്ച നസ്‌റുദ്ധീന് സന്തോഷ് ട്രോഫി ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. പ്ലസ്ടു പഠനത്തിന് ശേഷം മംഗലാപുരം യെനപോയ (YENEPOYA) യൂണിവേഴ്സിറ്റി യില്‍ നിന്ന് BPT യും ശേഷം ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് MPT (Sports) യും കരസ്ഥമാക്കി. പഠന കാലയളവിൽ 7 തവണ യൂണിവേഴ്സിറ്റി ടീമിന് വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ AIFF D license കരസ്ഥമാക്കിയ നസ്‌റുദ്ധീൻ യോഗയിലും ഹോസ്പിറ്റൽ മാനേജ്‍മെന്റിലും PG ഡിപ്ലോമയും നേടിയിട്ടുണ്ട്. 2017-2018 ഐ ലീഗിൽ മലപ്പുറം MSP ടീമിന്റെ ഫിസിയോ ആയി സേവനമനുഷ്ഠിച്ച നസ്‌റുദ്ധീൻ നിലവിൽ ഹൈദരാബാദ് FC റിസർവ് ടീമിന്റെ ഫിസിയോ ആയി സേവനമനുഷ്ഠിക്കുന്നു.

ഇര്‍ഷാദലി കരിപ്പായി

BAMS Doing


തെക്കേടത്ത് കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖൈറുന്നീസയുടെയും മൂത്തമകനായ ഇര്‍ഷാദലി ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ കോളേജില്‍ BAMS ചെയ്തു കൊണ്ടിരിക്കുകയാണ്. പള്ളിശ്ശേരി GLPS ൽ നിന്ന് നാലാം തരം കഴിഞ്ഞ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂളിൽ ആയിരുന്നു SSLC പഠനം. കരുവാരകുണ്ട് നജാത്ത് ഹൈസ്‌കൂളിൽ നിന്ന് പ്ലസ്ടു നേടി. കോഴിക്കോട് റെയ്‌സ് കോച്ചിംഗ് സെന്ററിൽ നിന്ന് ഒരു വർഷത്തെ പരിശീലനം നേടി. മാതാപിതാക്കളുടെ പിന്തുണയോടെ പ്രാരാബ്ദങ്ങളോട് പൊരുതിയാണ് ഈ ഇര്‍ഷാദ് തന്റെ സ്വപ്നം നേടിയത്. സെൻട്രിംഗ് പണിക്ക് പോയും കട്ടക്കളത്തിൽ പണിയെടുത്തും പണം കണ്ടെത്തിയായിരുന്നു എൻട്രൻസ് പഠനം. 2016 ലാണ് വിഷ്‌ണു ആയുർവേദ കോളേജിൽ BAMS ന് ചേർന്നത്. ഇപ്പോൾ അവസാന വർഷത്തിന് പഠിച്ച് കൊണ്ടിരിക്കുന്നു.