കലാ സാംസ്കാരിക രംഗത്ത് പള്ളിശ്ശേരിയുടെ അഭിമാനമാണ് 'പള്ളിശ്ശേരി ഗ്രാമിക കലാ സംഘം'. 2013 ലാണ് വിവിധ കലാകാരന്മാരുടെ ഒത്തുകൂടലിൽ ഗ്രാമിക ജന്മം കൊള്ളുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന എന്‍റെ ഗ്രാമത്തിന്‍റെ കലാ സാമൂഹിക പൈത്രകം പുറം നാടുകള്‍ക്ക് പരിചയപ്പെടുത്തിയത് 'ഗ്രാമിക' യാണ്. വര്‍ഷത്തില്‍ ഒരു നാടകം അരങ്ങിലെത്തിക്കാറുള്ള ഗ്രാമിക ജീവക്കാരുന്ന്യ രംഗത്തും സജീവമാണ്. ഇരു വൃക്ക കളും തകരാറിലായ പുളിയക്കോടന്‍ നാസറിന്റെ മകന്‍ നബീഹിന്‍റെ ചികിത്സക്ക് വേണ്ടി നാട്ടുക്കാര്‍ ഒരുമിച്ച് പണം സമാഹരിച്ചപ്പോള്‍ തെരുവ്നാടകം കളിച്ചു ഗ്രാമിക സമാഹരിച്ചു നല്‍കിയത് 7.5 രൂപയായിരുന്നു. ഇത് ഗ്രമികയുടെയും നാടിന്റെയും നന്മയുടെയും അടയാളമായി നാട് അഭിനന്ദിച്ചു . കലക്കും കലാകാരനും എന്‍റെ ഗ്രാമം നല്‍കുന്ന അംഗീകാരം സ്നേഹവും പ്രോത്സാഹനവുമാണ് ഗ്രാമികയുടെ പ്രവര്‍ത്തിന് പ്രചോദനമാവുന്നത്.