1974ലാണ് ലോട്ടസ് ക്ലബ് നിലവില്‍ വന്നതും പള്ളിശ്ശേരിക്ക് സ്വന്തമായി ഒരു ടീം നിലവില്‍ വരുന്നതും. ഈ സമയത്ത് തന്നെയാണ് ആദ്യമായി പുറം നാടില്‍ പോയി മത്സരത്തില്‍ പങ്കെടുത്തതും. ചുള്ളിയോട് നടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തിലാണ് ആദ്യമായി പള്ളിശ്ശേരിയുടെ ടീം പങ്കെടുത്തത്. എ പി ഹംസാക്കയായിരുന്നു അന്നത്തെ പഗത്ഭ കളിക്കാരന്‍. അക്കാലത്ത് എറണാകുളത്ത് ബീഡി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഹംസാക്കയാണ് പള്ളിശ്ശേരിയിൽ ആദ്യമായി ബൂട്ട് അണിഞ്ഞു കളിച്ച കളിക്കാരന്‍. തോളുരന്‍ മുഹമ്മദ് കാക്ക, വാഴപ്ര ഔളണ്ണി, പാമ്പുകടിയന്‍ ബീരാന്‍, ചുണ്ടിയന്‍ മൂച്ചി ഹുസൈന്‍, കുട്ടശ്ശേരി ഹംസ, പുലിയോടന്‍ അഹമ്മദ് കുട്ടി, പുവത്തിക്കല്‍ ബീരാന്‍, സഹോദരങ്ങളായ മുഹമ്മദാലി, അഷ്‌റഫ്, ഇബ്രാഹിം, കോഴിക്കോടന്‍ കുഞ്ഞാന്‍, പൂതംക്കോടന്‍ സൈഫുദ്ദീന്‍, വാഴപ്ര ഖാദര്‍, പൂക്കോടന്‍ കുഞ്ഞാണി, പുലിയോടന്‍ കുഞ്ഞാപ്പ, കുന്നത്ത് ഇണ്ണി, ചെമ്മന്തട്ട ദാസന്‍, കുയ്യംപൊയിലന്‍ മുഹമ്മദാലി എന്ന മാനു, സഹോദരന്‍ മൂസ, പൊട്ടേങ്ങല്‍ കുഞ്ഞാലി തുടങ്ങി വന്‍ നിര തന്നെ അക്കാലത്തെ കളിക്കാരായിരുന്നു. പില്‍ക്കാലത്ത് വന്ന കളിക്കാരായിരുന്നു പൂക്കോടന്‍ അബ്ദുല്‍ നാസര്‍ എന്ന കുഞ്ഞിപ്പ, വള്ളിയില്‍ ബഷീര്‍ എന്ന ബാപ്പു, പാപ്പറ്റ സജില്‍, കെ സി ഷാജഹാന്‍, പുളിയക്കോടന്‍ സിറാജ് തുടങ്ങിയവര്‍. ഇവർക്കൊപ്പം കാല്‍ പന്തുകളിയില്‍ സജീവമായവരാണ് ഉദയന്‍, വി കെ എസ് സിറാജ്, പൂതംക്കോടന്‍ ഫൈസല്‍, സഹോദരന്‍ സഹീര്‍ ബാവ തുടങ്ങിയവര്‍. സംസ്ഥാന തലത്തില്‍ ഉയര്‍ന്ന കായിക താരങ്ങളാണ് കെ കെ നസ്‌റുദ്ദീന്‍ സഹോദരന്‍ നസീമുദ്ദീനും ടി കെ അഫ്ത്താബും. നസ്‌റുദ്ദീന്‍ സംസ്ഥാന ടീമിൽ ഇടം നേടിയപ്പോള്‍ അഫ്ത്താബും നസീമും ഇടം നേടിയത് ഹാൻഡ്ബോളില്‍ ആയിരുന്നു.
ലോട്ടസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മദാരി ഇപ്പു മുസ്ലിയാര്‍ സ്മാരക വായനശാലയുടെ പേരിൽ ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്ന അഭിപ്രായവ്യത്യാസങ്ങൾ കാരണം ലോട്ടസ് ക്ലബിന്‍റെ പ്രവര്‍ത്തനം സജീവത വെടിഞ്ഞു. 2000 ത്തില്‍ നിലവില്‍ വന്നതാണ് YCSC എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന യങ്ങ് ചലഞ്ച്ഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്. ഉദയന്‍ ,വി കെ എസ് സിറാജ് എന്നിവരായിരുന്നു ഇതിന്‍റെ പ്രധാന ഭാരവാഹികള്‍. കാല്‍പന്ത് കളിയില്‍ ഏറെ പ്രശംസ നേടിയ YCSC കലാ രംഗത്തും സജീവമായി പ്രവര്‍ത്തിച്ച് ഒരു നാടക സംഘത്തിന് നേത്രത്ത്വം നല്‍കിയിരുന്നു. 2011നവംബര്‍ 25 നാണ് ഫാല്‍ക്കന്‍ ക്ലബ് രൂപീകൃതമാകുന്നത്. ഫാല്‍ക്കന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് എന്നാണ് മുഴുവന്‍ പേര്. ഇന്ന് ജീവക്കാരുണ്യ രംഗത്തും കായിക രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നു . പൂക്കോടന്‍ ജാബിര്‍, പൂക്കോടന്‍ ജാഫര്‍, പൂക്കോടന്‍ അര്‍ഷദ് ,പറച്ചിക്കോടന്‍ ഷഫീഖ്, മുള്ളൻ സാജിദ്, പൂതനാലി സക്കീർ തുടങ്ങിയവരാണ് ക്ലബിന്‍റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത്.