പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

'എന്റെ പള്ളിശ്ശേരി' ആപ്പ് ലോഞ്ചിംഗ് നടത്തി

26-03-2021

'എന്റെ പള്ളിശ്ശേരി' കൂട്ടായ്മ തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് പള്ളിശ്ശേരി അങ്ങാടിയിൽ വെച്ച് നടത്തപ്പെട്ടു. ഹരിദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഗോപി താളിക്കുഴി ഉദ്ഘാടകനും പി.കെ മുസ്തഫ ഹാജി മുഖ്യാതിഥിയുമായിരുന്നു. വാർഡ് മെമ്പർമാരായ കുന്നത്ത് സുബൈദ, പാമ്പുകടിയൻ ലൈല, സുഫിയാൻ പണിക്കൊള്ളി, കൂട്ടായ്മ പ്രതിനിധി ഫാരിസ് കുട്ടശ്ശേരി എന്നിവർ ആശംസകളർപ്പിച്ചു. CT ജിഷാൻ സ്വാഗതവും VKS സിറാജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം ഗ്രാമിക കലാസംഘത്തിന്റെ സാമൂഹ്യ ഹാസ്യ നാടകവും സിംഗേഴ്സ് പള്ളിശ്ശേരി ട്രൂപ്പിന്റെ ഗാനമേളയും നടന്നു.

SSLC ട്യൂഷൻ ക്യാമ്പ് സമാപിച്ചു

27-02-2021

എന്റെ പള്ളിശ്ശേരി സൗഹൃദ കൂട്ടായ്മ പള്ളിശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും SSLC വിദ്യാർത്ഥി കൾക്കായി കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്നിരുന്ന സൗജന്യ ട്യൂഷൻ ക്ലാസ് സമാപിച്ചു. സമാപനചടങ്ങിൽ സി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. C.T ജിശാൻ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ഇബ്രാഹിം, മുഹമ്മദാലി, ഉസ്മാൻ എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് നിമയും സംസാരിച്ചു. അദ്ധ്യാപകരായ അൻസാർ, അനീസ്, യൂനസ്, സിദ്ദിഖ്, ഫാരിസ്, ഹിബ, സുഹൈൽ തുടങ്ങിയവർക്ക് അഡ്മിൻ അംഗങ്ങളായ ശിഹാബ്, മുസ്തഫ, അബ്ദുൽ ബാരി, മജീദ്, അഷറഫ്, മുജീബ് തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. ചടങ്ങിന് V.K. സിറാജ് സ്വഗതവും ഷഫീഖ് നന്ദിയും പറഞ്ഞു.

സ്കൂള്‍ ഒന്നാം നില കെട്ടിടം ഉത്ഘാടനം ചെയ്തു

12-02-2021

പള്ളിശ്ശേരി ഗവ: എൽ.പി. സ്കൂളിനായി പി.ടി.എ, വിദ്യാലയ സംരക്ഷണസമിതി യുടെ നേതൃത്വത്തിൽ പുതിയതായി നിർമാണം പൂർത്തിയാക്കിയ ഒന്നാം നിലയുടെ ഉദ്ഘാടനം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപി താളിക്കുഴി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീമതി ലൈല പാമ്പുകടിയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നീലേങ്ങാടൻ മൂസ, പി.ടി.എ.പ്രസിഡന്റ് പി.ടി. ഹാരിസ്, ഉദ്യോഗസ്ഥ പ്രമുഖർ, വിദ്യാലയ സംരക്ഷണ സമിതി ചെയർമാൻ ഹരിദാസൻ, കൺവീനർ കെ.വി.സുലൈമാൻ, ഖജാൻജി. കെ.പി.മുഹമ്മദാലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.പി.ഉമ്മർ, മാഞ്ചേരി മാനു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് സ്‌കൂൾ പ്രധാനധ്യാപിക എ. പത്മ സ്വാഗതവും അദ്ധ്യാപക പ്രതിനിധി രജീഷ് നന്ദിയും പറഞ്ഞു.