പള്ളിശ്ശേരിയുടെ കലാ - കായിക - സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്യമായി ജ്വലിച്ച് നിൽക്കുന്ന ഫാൽകൺ ആർട്സ് & സ്പോർട്സ് ക്ലബ് 2011-ലാണ് രൂപീകൃതമായത്. പള്ളിശ്ശേരി അങ്ങാടിയിൽ ഇന്ന് കാണുന്ന ഷല്ലാൽ സൂപ്പർമാർക്കറ്റ് ബിൽഡിംഗ് വരാന്തയിൽ പൂതനാലി സക്കീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പറച്ചിക്കോടൻ ഷഫീക്കലി പ്രസിഡണ്ടായും കുന്നുമ്മൽ അർശദ് ജനറൽ സെക്രട്ടറിയായും പൂക്കോടൻ അർശദ് ട്രഷററായും ഇരുപത്തിയൊന്ന് അംഗ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. പള്ളിശ്ശേരി അങ്ങാടിയുടെ സമീപത്തും ബിൽഡിംഗുകളിലും, സ്കൂളിലും ഒക്കെ വിരലിലെണ്ണാവുന്ന ആളുകളുമായി കമ്മിറ്റികൾ കൂടിയിരുന്ന ഈ യുവ കൂട്ടായ്മ പള്ളിശ്ശേരി അങ്ങാടിയിൽ ക്ലബിന്റെ പേരിലുള്ള വാടക ഓഫീസുമായി അഭിമാനത്തോടെ തലയുയർത്തി പ്രവർത്തന വീഥിയിൽ പത്ത് വർഷം പൂർത്തിയാക്കി ഇന്നും സജീവമായി പ്രവർത്തിക്കുന്നു.മദാരി തലാൽ നിർദേശിച്ച "ഫാൽകൺ " എന്ന പേര് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. 2006 -ൽ ക്ലബ് കേരള സർക്കാരിന്റെ സൊസൈറ്റി ആക്റ്റ് പ്രകാര മുള്ള സംഘമായി രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നെഹ്റു യുവകേന്ദ്ര, കേരള യുവജനക്ഷേമ ബോർഡ്, യുവ എന്നീ സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുകൾ കരസ്ഥമാക്കുകയും ചെയ്തു. ക്ലബിന്റെ ലോഗോ ബാബു മോനും, പെരുണ്ട സിമിലും കൂടി രൂപരേഖ കാണിക്കുകയും തുടർന്ന് ഇന്ന് കാണുന്ന രൂപത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയും ചെയ്തു.
മുബാറക് കരുമാരോട്ടിൽ, സാജിദ് മുള്ളൻ, നഈം കോഴിക്കോടൻ, പൂതനാലി, ശിഫിൻ പറച്ചിക്കോടൻ, വി.കെ.എസ്. സിറാജ്, നിഷാൻ പറച്ചിക്കോടൻ എന്നിവർ മുൻകാല പ്രസിഡന്റുമാരായും പൂക്കോടൻ ജാബിർ, സജിൽ മദാരി, വലിയതൊടി ഷഫീക്കലി, നാശിഹ് പൂക്കോടൻ തുടങ്ങിയവർ സെക്രട്ടറിമാരായും ബാബുമോൻ പൊട്ടേങ്ങൽ, നിസാം കുട്ടശ്ശേരി, കുരിക്കൾ ജാബിർ, കൊമ്പൻ നസീബ്, പൊറ്റമ്മൽ ജംഷീർ, ലുക്മാൻ പൂതങ്ങോടൻ, അഫ്സൽ പറച്ചിക്കോടൻ എന്നിവർ ട്രഷറർമാരായും മുൻ വർഷങ്ങളിൽ സേവനമനുഷ്ടിച്ചു.രാഷ്ട്രീയമായോ സംഘടന പരമായോ വെക്തിപരമായോ ഉള്ള അഭിപ്രായ വെത്യാസങ്ങൾ കാരണം വർഷത്തിൽ രണ്ടോ മൂന്നോ പേരുകളിലായി ക്ലബുകൾ രൂപപ്പെട്ട് വരുന്ന കാലം... ഇതിന് ഒരു അറുതി വരുത്തി നാട്ടിലെ യുവാക്കളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി പള്ളിശ്ശേരിയുടെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട് നീങ്ങുക എന്നതായിരുന്നു ക്ലബിൻ്റെ ലക്ഷ്യം. പൂർവികരുടെ കാലം മുതലേ പള്ളിശ്ശേരിയുടെ ഫുട്ബോൾ കളിയോടുള്ള അടങ്ങാത്ത സ്നേഹം, അതിലൂടെയുള്ള ഐക്യം, പരസ്പര സ്നേഹം എന്നിവ വീണ്ടെടുക്കുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും ഒരു പരിധിവരെ ഫാൽ കൺ ക്ലബിന് സാധിച്ചു.
എല്ലാ വർഷവും ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചും സമീപ പ്രദേശങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളിൽ ഭാഗമായും, ആരോഗ്യ പ്രവർത്തനങ്ങളായ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചും, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന പ്രവർത്തനങ്ങളുമായും, നെഹ്റു യുവകേന്ദ്ര നടപ്പിലാക്കുന്ന തൊഴിൽ പരിശീലന ക്ലാസുകളും അയൽപക്ക യുവ കൂട്ടായ്മകൾ സംഘടിപ്പിച്ചും, ഓണം- പെരുന്നാൾ -സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചും, സ്കൂൾ - അങ്കണവാടി എന്നി സ്ഥാപനങ്ങളിൽ പ്രവേശന ഉത്സങ്ങൾ നടത്തിയും പ്രളയ പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങളും അവശ്യസാധനങ്ങൾ നൽതിയും മറ്റ് ജീവകാരുണ്യ പ്രർത്തനങ്ങളിൽ പങ്കാളികളായുമൊക്കെ ഇന്നും ക്ലബ് സജീവമായി പ്രവർത്തിച്ച് വരുന്നു. ഇതിൽ നമ്മുടെ വിദ്യാർത്ഥികളിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് പള്ളിശ്ശേരിയുടെ സാംസ്കാരിക നായകൻ മർഹും മദാരി ഇപ്പു മുസ്ലിയാർ സ്മാരക ഉപഹാരവും ക്യാഷ് അവാർഡും, അദേഹത്തിന്റെ പിൻമുറക്കാരനായ മർഹും: എരിച്ചിപ്പള്ളി കുഞ്ഞാലൻ ഹാജി സ്മാരക ഉപഹാരവും ക്യാഷ് അവാർഡും നൽകി വരുന്നത് ഫാൽക്കണിന്റെ വർഷങ്ങളായി നടന്ന് വരുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് .ജാഫർ പൂക്കോടൻ പ്രസിഡൻ്റായും സുഹൈൽ മദാരി സെക്രട്ടറിയായും കെ.കെ.നസീം ട്രഷററായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് നിലവിൽ ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നത്.