പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

രാഷ്ട്രീയം

സി പി ഐ എമ്മും മുസ്ലിം ലീഗുമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. നാടിന്‍റെ വികസനത്തിനും ഐക്യത്തിനും ചേരിതിരിവില്ലാതെ നിലക്കൊള്ളുന്നതിനാല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വേദി യാവാറില്ല പള്ളിശ്ശേരി. ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്ത് ഇരു പാര്‍ട്ടികളും മത്സരിച്ചു പ്രവര്‍ത്തക്കുന്നു. CPIM പോഷക സംഘടനയായ DYFIയും മുസ്ലിം ലീഗ് പോഷക സംഘടനയായ യൂത്ത് ലീഗും പ്രവര്‍ത്തനരംഗത്ത് സജീവമാണ്. ഇരു പാര്‍ട്ടികള്‍ക്കും പള്ളിശ്ശേരിയിൽ ആസ്ഥാന മന്ദിരങ്ങള്‍ ഉണ്ട്. സി ച്ച് മുഹമ്മദ്‌ കോയ സെന്‍ററാണ് ലീഗിന്‍റെ ഓഫീസ്സ. കുഞ്ഞാലി മന്ദിരമാണ്‌ സി പി ഐ എം ഓഫീസ്.

പട്ടിക്കാടന്‍ കുഞ്ഞാണി, പാമ്പുകടിയന്‍ കുഞ്ഞാറ, ചുണ്ടിയന്‍മൂച്ചി ഇണിയയമു, ചുണ്ടിയന്‍മൂച്ചി ഹുസൈന്‍, മദാരി മുഹമ്മദ്‌ ഫസല്‍ എന്ന ചെറു നാണികാക്ക, ഞാറക്കാടന്‍ ആലി, കെ സി നാണി തുടങ്ങിയവരായിരുന്നു പഴയകാല ലീഗ് പ്രവര്‍ത്തകര്‍. എരിചിപ്പള്ളി കുഞ്ഞാലന്‍ ഹാജി, പൂക്കോടന്‍ നാണി ഹാജി, കുട്ടശ്ശേരി അവറാന്‍കുട്ടി, മേലാരിക്കോടന്‍ മുഹമ്മദ്‌, പൊട്ടേങ്ങല്‍ ചേക്കുണ്ണി, കുമ്മാളി മുഹമ്മദ്, പോക്കവില്‍ നാണി, പുലിയോടന്‍ മോയിദീന്‍, ചെമ്മന്തട്ട വേലു തുടങ്ങിയവരായിരുന്നു CPIMന്‍റെ ആദ്യകാല പ്രവര്‍ത്തകര്‍. കോണ്ഗ്രസിന് പ്രവര്‍ത്തകര്‍ കുറവാണെങ്കിലും പഴയകാല പ്രവര്‍ത്തകരാണ് പറച്ചിക്കോടന്‍ സൈത്, പുലിവെട്ടി മുഹമ്മദ്‌ തുടങ്ങിയവര്‍.