പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഹസനിയ്യ

അലിഹസൻ മുസ്‌ലിയാർ മെമ്മോറിയൽ ഇസ്ലാമിക് സെന്റർ എന്ന കമ്മിറ്റി പ്രവർത്തനം തുടങ്ങിയത് 1992 ലാണ്. 1992 ല്‍ ചോലശ്ശേരി നാണി ഹാജിയിൽ നിന്ന് 2 സെന്റ് സ്ഥലം വാങ്ങി അതിൽ ഷെഡ് നിർമ്മിച്ചായിരുന്നു തുടക്കം. അന്ന് തൊട്ട് സ്ഥാപനത്തിന്റെ കീഴിൽ മാസത്തിലൊരിക്കൽ അലി ഹസൻ മുസ്ലിയാരുടെ സ്മരണക്കായി വിവിധ വീടുകളിൽ വെച്ച് ദിക്ർ ഹൽഖ നടന്ന് വരുന്നു. 2002 ൽ നാണി ഹാജിയിൽ നിന്ന് ലഭിച്ച 5 സെന്റ് സ്ഥലത്ത്‌ പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം സയ്യിദലി ബാഫഖി തങ്ങൾ നിർവ്വഹിച്ചു. 2005 ൽ കുന്നത്ത് മാനുകാക്ക ഹസനിയ്യക്ക് വഖഫാക്കി നൽകിയ സ്ഥലത്ത് ഷെഡ് നിർമ്മിച്ച് മദ്രസ്സ ആരംഭിച്ചു. 2008 ൽ കെട്ടിടം നിർമ്മാണം പൂർത്തിയായപ്പോൾ ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിച്ചു.

മദ്രസ്സ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മത ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഹസനിയ്യ ശരീഅത്ത് കോളേജ് ആരംഭിച്ചത്. 2010 ൽ സമസ്ത പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ ഉത്ഘാടനം ചെയ്ത സ്ഥാപനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് SSLC, പ്ലസ്‌ടു, ഡിഗ്രി പഠനത്തോടൊപ്പം മത വിദ്യാഭ്യാസം കൂടി നൽകി വരുന്നു. 2015 ല്‍ ഹസനിയ്യയുടെ കീഴിൽ പള്ളിശ്ശേരി സ്വലാത്ത് നഗർ ഭാഗത്ത് തഖ്‌വ മസ്ജിദ് നിർമ്മിച്ചു. 2018 ൽ വെന്തോടൻപടി പുഴക്കൽ സിഎം വലിയ്യുല്ലാഹി മസ്ജിദ് കൂടി നിർമ്മിക്കപ്പെട്ടു. എട്ടാം ക്ളാസുകാരായ വിദ്യാർത്ഥികൾക്ക് SSLC, പ്ലസ്‌ടു, ഡിഗ്രി, പിജി പഠനത്തോടൊപ്പം മത വിദ്യഭ്യാസം കൂടി നൽകുന്ന ഹസനിയ്യ ലൈഫ് സ്‌കൂൾ, SSLC കഴിഞ്ഞ പെൺകുട്ടികൾക്ക് പ്ലസ്‌ടു വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാസം കൂടി നൽകുന്ന ഹസനിയ്യ വിമൻസ് കോളേജ്, ഹസനിയ്യ ഹിഫ്‌ള് കോളേജ്, ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉടൻ ആരംഭിക്കാൻ പോകുന്ന പദ്ധതികളാണ്.