പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

കുഞ്ഞാറ ഹാജി

പഴയകാലത്ത് പാമ്പുകടിയൻ കുഞ്ഞാറ ഹാജിയുടെ കാൽപാടുകൾ പതിയാത്ത വീടുകളിലേക്കുള്ള വഴികൾ ഉണ്ടായിരുന്നില്ല. ഏത് വീട്ടിൽ മരണം നടന്നാലും ഹാജിയെ തേടിയെത്തും ഒരു ദൂതൻ. അറിഞ്ഞയുടൻ സമയമൊ തിരക്കൊ നോക്കാതെ തടി കച്ചവടത്തിനടയിൽ സമ്പാതിച്ച ഒറ്റപ്പലക പടിയും തലയിലേറ്റി ആ മരണ വീട്ടിലേക്ക്. ഒരു കാലത്ത് ഹാജിയുടെ ഈ സേവനം ലഭിക്കാത്ത ഒരു കുടുംബവും പള്ളിശ്ശേരിയിലുണ്ടാവില്ല. മയ്യത്ത് കുളിപ്പിച്ച് സംസ്കാരച്ചടങ്ങും കഴിഞ്ഞ് പടിയുമായി നേരെ തിരിച്ച് വീട്ടിലേക്ക്. പരസ്പരം കലഹിച്ചും കയ്യാങ്കളിയുമായിട്ടൊക്കെ ഹാജിയുടെ പൂമുഖപ്പടി കടക്കുന്നവരൊക്കെ തിരിച്ച് വരുന്നത് സ്നേഹത്തോടെയും സന്തോഷത്തോടെയും. തൻ്റെ മക്കളെ പോലെ തന്നെ നാട്ടുക്കാരുടെ മക്കളെയും ഒരു പോലെ സ്നേഹിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന ഹാജി എല്ലാവർക്കും ഒരു അത്താണിയായിരുന്നു. മകൻ്റെ സുന്നത്ത് കല്ല്യാണത്തിൻ്റെ കൂടെ കുടുംബത്തിലെയും നാട്ടിലേയും പത്തിൽ കൂടുതൽ ഒരുമിച്ച് സൗജന്യമായി നടത്തിയത് ഇന്ന് ഓർക്കുബോൾ ഒരു കൗതുകം. നാട്ടിലെ മത സ്ഥാപനങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും നിർമ്മാണത്തിലും പരിചരണത്തിലും മുഖ്യ പങ്കുവഹിച്ചിരുന്നു. ജിദ്ദയിൽ വെച്ച് 1992 ൽ അദ്ദേഹം ലോകത്തോട വിടപറഞ്ഞപ്പോൾ നഷ്ട്ടപ്പെട്ടത് ഒരു കുടുംബ നാഥൻ മാത്രമല്ല നാടിൻ്റെ ഒരു നാഥൻ കൂടി ആയിരുന്നു. വെന്തോൻ പടി പാലേങ്ങര കുടുംബാംഗം പരേതയായ ഖദീജയാണ് ഭാര്യ. ആയിഷ, സബ്ജ, യൂസഫ്, ബുഷ്റ, ഷംസുദ്ധീൻ, സാഹിറ, സുനീഷലി, പള്ളിശ്ശേരി വാർഡ് മെമ്പർ ലൈല എന്നിവരാണ് മക്കള്‍.