പള്ളിശ്ശേരിയുടെ കലാ സാമൂഹിക സംസ്ക്കാരിക മത രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്‍റെ മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചയാളാണ് ഇപി കുഞ്ഞാലന്‍ ഹാജി എന്ന എരിച്ചിപ്പളി കുഞ്ഞാലന്‍ കാക്ക. ദരിദ്ര കര്‍ഷക കുടുംബത്തിലാണ് ജനനം. എരിച്ചിപ്പള്ളി കുഞ്ഞുവിന്‍റെയും നരിമടക്കല്‍ ഇമ്മച്ചുവിന്‍റെയും മകനായ് പിറന്ന കുഞ്ഞാലന്‍ കാക്ക ചെറു പ്രായം തൊട്ടെ നാടിന്‍റെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. ബ്രിട്ടീഷ് നിര്‍മിതമായ പുല്ലങ്കോട് ആസ്പ്പിന്‍ വാള്‍ കമ്പനിയില്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. പിന്നീട് കമ്പനി നിര്‍ദ്ദേശപ്രകാരം മധുമലയിലെ ടാപ്പിംഗ് തൊഴിലാളിയായും ദീര്‍ഘകാലം മേല്‍നോട്ടക്കാരനായും ജോലി ചെയ്ത കുഞ്ഞാലന്‍ കാക്ക 1986ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.
തൊന്നൂറുകളുടെ തുടക്കം വരെ മലബാര്‍ മേഖലയില്‍ നിലന്നിന്നിരുന്ന രാത്രി കല്യാണങ്ങളിലെ പ്രധാന പരിപ്പാടിയായിരുന്ന 'കല്ല്യാണപ്പാട്ട് ' സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തകനായിരുന്നു കുഞ്ഞാലന്‍ കാക്ക.പെട്രോള്‍മാക്സിന്‍റെ മങ്ങിയ വെളിച്ചത്തില്‍ കൈ കൊട്ടി പാട്ട് പാടി വരനേയും വധുവിനേയും അനുഗമിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി പോയിരുന്ന സംഘത്തെ നയിചിരുന്നതും വധുവിനേയും വരനേയും കുറിച്ചുള്ള പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നതും കുഞ്ഞാലന്‍ കാക്കയായിരുന്നു. സഖാവ് കുഞ്ഞാലിയുടെ പ്രവര്‍ത്തനങ്ങളില്‍ ആക്രഷ്ടനായി പള്ളിശ്ശേരിയിൽ കമ്മൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന് കുഞ്ഞാലന്‍ കാക്ക നേത്രത്ത്വം നല്‍കി. സ: കുഞ്ഞാലിയുടെ കൂടെ അവിഭക്ത കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി മധുമലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് AITUC ക്ക് നേത്രത്ത്വം നല്‍കി. 1964ല്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് CPIM രൂപംകൊണ്ടതോടെ സ: കുഞ്ഞാലിയുടെ കൂടെ CPIMനൊപ്പം നിന്നു. മധുമലയിലെ തോട്ടം തൊഴിലാളികളെസംഘടിപ്പിച്ച് CITU വിന്‍റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സ:കുഞ്ഞാലിയുടെ കൂടെ നിരവധി ഭൂസമരങ്ങളിലും കുഞ്ഞാലന്‍ കാക്ക പങ്കെടുത്തു.
ദീര്‍ഘകാലം പള്ളിശ്ശേരി പള്ളിയുടെ കമ്മറ്റി ഭാരവാഹിയായി പ്രവര്‍ത്തിച്ച കുഞ്ഞാലന്‍ കാക്ക പള്ളിശ്ശേരി റബീഉല്‍ ഇസ്ലാം മദ്രസ യുടെയും ഗവ: എല്‍ പി സ്കൂളിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയിരുന്നു. പൂക്കോടന്‍ പാത്തുമ്മയായിരുന്നു ഭാര്യ. സൈതാലി, ഉമ്മര്‍, ഖാലിദ്, മുസ്‌തഫ, ആയിഷ, നബീസ, ആമിന എന്നിവര്‍ മക്കളാണ്. 2013 ജനുവരി 05 നായിരുന്നു മരണം.