പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

കെ കെ കുഞ്ഞാന്‍

പള്ളിശ്ശേരിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാന്നിദ്ധ്യമാണ് കെ കെ കുഞ്ഞാൻ എന്ന കുഞ്ഞിമുഹമ്മദ്. 1956 ല്‍ കോഴിക്കോടന്‍ അലവികുട്ടിയുടെയും കദിയുമ്മയുടെയും മകനായി ജനിച്ച കുഞ്ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് എത്തിയത്. പള്ളിശ്ശേരി ഗവ: എല്‍ പി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കുഞ്ഞാന്‍ കാളികാവ് ബസാര്‍ ഗവ: യുപി സ്കൂള്‍, പുല്ലങ്കോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മമ്പാട് എം ഇ എസ് കോളേജ് എന്നിവടങ്ങളില്‍ പഠിച്ചു.

മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കുഞ്ഞാന്‍ എം എസ് എഫ് ഏറനാട് താലൂക്ക് കമ്മറ്റി അംഗമായും യൂത്ത് ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറിയായും മുസ്ലിം ലീഗ് കാളികാവ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹിയായും പള്ളിശ്ശേരി പള്ളികമ്മറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2005 വരെ കാളികാവ് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടറായി നിലകൊണ്ടു .

2000മുതല്‍ 2010 വരെ പള്ളിശ്ശേരി വാര്‍ഡ്‌ പ്രതിനിധിയായി കാളികാവ് ഗ്രാമ പഞ്ചായത്ത് അംഗമായി. ഇക്കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച കുഞ്ഞാന്‍ പുതുതായി നിലവിൽ വന്ന കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ വെള്ളയ്യൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച് പ്രഥമ ഭരണ സമിതിയിലെ അംഗമായി. തികഞ്ഞ ഫുട്ബോള്‍ പ്രേമിയും കര്‍ഷക സ്നേഹികൂടിയായ കുഞ്ഞാന്‍ പഴയകാല ഫുട്ബോള്‍ കളിക്കാരന് കൂടിയാണ്.

റഹ്യാനത്താണ് ഭാര്യ. നജ്മുദ്ധീന്‍, നജ്മുന്നീസ, നഈമുദ്ധീന്‍, നസീമുദ്ധീന്‍, നസ്റുദ്ധീന്‍, നജ്മ, നജാദ് എന്നിവരാണ്‌ മക്കള്‍.