പള്ളിശ്ശേരിയുടെ വിശേഷങ്ങളിലേക്ക് ........

ഇ പി ഉമ്മര്‍

പള്ളിശ്ശേരിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യം. എരിചിപ്പള്ളി കുഞ്ഞാലന്‍ ഹാജിയുടെയും പൂക്കോടന്‍ പാത്തുമ്മയുടെയും മകനായി 1954 ജൂണ്‍ ഒന്നിന് ജനിച്ചു. ചെറുപ്രായം തൊട്ടെ പിതാവിന്‍റെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തനത്തില്‍ ആക്രഷ്ടനായി സജീവ രാഷ്ട്രീയത്തിലെത്തി. കുടുംബത്തിന്‍റെ സാമ്പത്തിക പ്രയാസം കൊണ്ട് എട്ടാം തരത്തില്‍ പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം മധുമലയില്‍ ടാപ്പിംഗ് തൊഴിലാളിയായി. പിന്നീട് 1986 ല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ജോലിയില്‍ നിന്നും വിരമിച്ച് CPIM ന്‍റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1962ല്‍ CPIM ന്‍റെ പോഷക സംഘടനയായിരുന്ന കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍ (KSYF) കാളികാവില്‍ രൂപികരിക്കാന്‍ നേതൃത്വം നല്‍കി കൊണ്ട് പ്രഥമ പഞ്ചായത്ത്കമ്മറ്റിയില്‍ അംഗമായി. തുടര്‍ന്ന് മണ്ഡലം, താലൂക്ക് കമ്മറ്റികളിലും അംഗമായി.

1973ല്‍ CPIM അംഗമായ ഇ പി ഉമ്മര്‍ 1977 ല്‍ കാളികാവില്‍ നിലവില്‍ വന്ന CPIMന്‍റെ ആദ്യ ലോക്കല്‍കമ്മിറ്റി അംഗമായി. തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയും നിലമ്പൂര്‍ ഏരിയാ കമ്മറ്റി അംഗവുമായി. 1980ല്‍ KSYF എന്ന യുവജന സംഘടന അഖിലന്ത്യാ തലത്തിലേക്ക് മാറി DYFI രൂപം കൊണ്ടപ്പോള്‍ മലയോര മേഖലയില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി .1983ല്‍ DYFI മലപ്പുറം ജില്ലാ കമ്മറ്റി അംഗമായി. 1986 മുതല്‍ 1992 വരെ നിലമ്പൂര്‍ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ഇ പി ഉമ്മര്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ട്രേഡ് യുനിയന്‍ രംഗത്ത് സജീവ പ്രവര്‍ത്തകനായി നിര്‍മാണ തൊഴിലാളികളെ സംഘടിപ്പിച്ച് CITU നേതൃത്വം നല്‍കുന്ന കേരള ആര്‍ട്ടിസാന്‍സ് യുനിയന്‍ (KAU) 1990ല്‍ കാളികാവില്‍ കമ്മറ്റിക്ക് രൂപം നല്‍കി. കാളികാവിലെ പ്രഥമ കമ്മറ്റിയുടെ പഞ്ചായത്ത് സെക്രട്ടറിയായും നിലമ്പൂര്‍ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ച് 1992ല്‍ CITU മലപ്പുറം ജില്ലാ കമ്മറ്റി യിലും KAU ജില്ലാ കമ്മറ്റിയിലും അംഗമായി. 1996 മുതല്‍ സംസ്ഥാന കമ്മറ്റി അംഗമായും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി KAU വിന്‍റെ ജില്ലാ പ്രസിഡണ്ടായി തുടരുന്നു.

നിലവില്‍ CITU സംസ്ഥാന ജനറല്‍ കൌണ്‍സില്‍ അംഗമായും കേരളാ ആര്‍ട്ടിസാന്‍സ് യുനിയന്‍ സംസ്ഥാന കമ്മറ്റി അംഗവും മലപ്പുറം ജില്ലാ പ്രസിഡണ്ടും CITU ജില്ലാ കമ്മറ്റി അംഗമായും നിലമ്പൂര്‍ ഏരിയാ സെക്രട്ടറിയായും, സി പി ഐ എം കാളികാവ് ലോക്കല്‍കമ്മിറ്റി അംഗമായും സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു.

ആമിനയാണ്‌ ഭാര്യ. സുനീറ, സാനു, സഫ്ദര്‍ സുനു എന്നിവര്‍ മക്കളാണ്.